വുഹാനിൽ നിന്നും ജീവിതത്തിലേക്കുള്ള ദൂരം; ഒരു മെഡിക്കൽ വിദ്യാർത്ഥിയുടെ കൊവിഡ് അനുഭവങ്ങൾ ✍️Sayyid Noufal. 22/03/20 2019 ഡിസംബറിന്റെ അവസാന ദിനങ്ങൾ, എല്ലാവരും വെക്കേഷൻ മൂഡിലായിരുന്നു. ഇന്ത്യയിൽ നിന്നുള്ള ഭൂരിപക്ഷം വിദ്യാർത്ഥികളും ടിക്കറ്റെടുത്ത് കാത്തു നിൽക്കുന്ന സമയം, ഇതിനിടെയാണ് ആദ്യ കോവിഡ് കേസ് വുഹാനിൽ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഞങ്ങളത് അത്ര കാര്യമായി എടുത്തിരുന്നില്ല. ഒരു സാധാരണ തരം ന്യൂ മോണിയ എന്ന് മാത്രമായിരുന്നു ഞങ്ങൾക്ക് കൊവിഡിനെ കുറിച്ചുള്ള അറിവ്. ഡിസംബർ അവസാനത്തോടെ ഏതാണ്ട് കുട്ടികളൊക്കെ നാട്ടിലേക്ക് പോയിട്ടുണ്ടായിരുന്നു. എന്നാൽ ഞാനടക്കം 27 വിദ്യാർഥികൾ നാട്ടിലേക്ക് മടങ്ങിയില്ല. അവധിക്കാലം ചൈന ചുറ്റിക്കാണാമെന്നായിരുന്നു പ്ലാൻ. ജനുവരി ഒന്നുമുതലാണ് ഞങ്ങളുടെ വെക്കേഷൻ അവധി തുടങ്ങുന്നതെങ്കിലും ക്രിസ്മസ് ആഘോഷിക്കാനാണ് ഭൂരിപക്ഷം പേരും നാട്ടിലേക്ക് മടങ്ങിയത്. ദിവസങ്ങൾക്കകം അന്തരീക്ഷം മാറി മറിയുകയായിരുന്നു. കോവിഡിനെ കുറിച്ചുള്ള വാർത്തകൾ ചൈനീസ് പത്രങ്ങളിൽ നിറയാൻ തുടങ്ങി. ജനുവരി 15 കഴിഞ്ഞതോടെ ആസന്നമായ ദുരന്തം എത്രത്തോ...